വണ്ടൻമേടിനു സമീപം താഴെ വണ്ടൻമേട്ടിൽ വിൽപ്പനക്കെത്തിച്ച നാലേ കാൽ കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി

0

വണ്ടൻമേടിനു സമീപം താഴെ വണ്ടൻമേട്ടിൽ വിൽപ്പനക്കെത്തിച്ച നാലേ കാൽ കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായി.
താഴെവണ്ടൻമേട്ടിൽ പച്ചക്കറി കട നടത്തുന്ന കമ്പം സ്വദേശിയായ ചുരുളി ചാമി (75), വാഹനത്തിൽ ഇയാൾക്ക് കൈമാറാനായി കഞ്ചാവെത്തിച്ച മുരിക്കാശ്ശേരി മേലെചിന്നാർ പാറയിൽ വീട്ടിൽ ജോച്ചൻ മൈക്കിൾ (45) എന്നിവരാണ് ഡാൻസാഫ് ടീമും വണ്ടൻമേട് പൊലീസും ചേർന്നു നടത്തിയ നീക്കത്തിലൂടെ പിടിയിലായത്. ചുരുളി ചാമിയുടെ കട കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇയാൾ. മാസങ്ങൾക്കുമുൻപ് ഇയാളുടെ പച്ചക്കറി കടയിൽ നിന്നും ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പാൻ ഉൽപ്പന്നങ്ങൾ വണ്ടെൻ മേട് പൊലീസ് പിടിച്ചെടുത്തിരുന്നു. റിസോർട്ടിലേക്ക് ആവശ്യത്തിനെന്ന പേരിൽ 4 കിലോ കഞ്ചാവ് ആവശ്യപ്പെട്ട് ഡാൻ സാഫ് അംഗങ്ങൾ ചുരുളിചാമിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മേലെ ചിന്നാർ സ്വദേശിയായ ജോച്ചനെ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഇയാൾ കഞ്ചാവുമായി എത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്. കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ 4.250 കിഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻ , എസ് എച്ച്ഒ ഡി എസ് അനിൽ കുമാർ, എസ്ഐമാരായ എം എസ് ജയചന്ദ്രൻ നായർ, മഹേഷ് വി പി , ഡാൻസാഫ് അംഗങ്ങളായ മഹേഷ് ഏദൻ , സതീഷ് ഡി., ബിനീഷ് കെ പി ,അനൂപ് എം പി, ടോംസ്കറിയ, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Leave a Reply