മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാന ആക്രമണം തുടർക്കഥയാകുന്നു; പലചരക്ക് കട ആക്രമിക്കപ്പെട്ടത് ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ; ദുസ്സഹമായി ജന ജീവിതം

0

ഇടുക്കി : മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ കാട്ടാനകളുടെ ആക്രമണം തുടർക്കഥയാകുന്നു. പുണ്യാവേലിന്‍റെ കടക്കുനേരെ വീണ്ടും കാട്ടാനയുടെ അക്രമം. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാംതവണയാണ് കട അക്രമിക്കപ്പെടുന്നത്. ദിവസങ്ങളോളമായി ഈ പ്രദേശത്ത് തമ്പടിച്ചിരുന്ന നാല് ആനകളെ തുരത്തിയോടിക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി

കഴിഞ്ഞ ദിവസം പുണ്യവേലിന്‍റെ കട അക്രമിച്ച് സവാളയും മൈദയും തിന്ന അതേ കാട്ടാന, ഇന്നു പുലര്‍ച്ചെയാണ് വീണ്ടും എത്തി കടയിലെ സാധനങ്ങള്‍ അകത്താക്കിയത്. ജനല്‍ തുറക്കാന്‍ ശ്രമം നടത്തി പരാജയപെട്ടതോടെ മടങ്ങിഇത് പതിനേഴാമത്തെ തവണയാണ് പുണ്യവേലിന്‍റെ കട കാട്ടാന അക്രമിക്കുന്നത്. ഒരാഴ്ച്ചക്കിടെ രണ്ടാമത്.

LEAVE A REPLY

Please enter your comment!
Please enter your name here