മ​ന്ത്രി​യു​ടെ പി​എ ച​മ​ഞ്ഞ് തൊ​ഴി​ൽ ത​ട്ടി​പ്പ്; പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി പിടിയിൽ

0

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​യു​ടെ പി​എ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി എ​ൽ​ദോ വ​ർ​ഗീ​സാ​ണ് എ​റ​ണാ​കു​ളം ടൗ​ൺ സെ​ൻ​ട്ര​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ പി​എ ആ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​ടു​ക്കി ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി​ക്ക് കോ​ത​മം​ഗ​ലം കെ​എ​സ്ഇ​ബി​യി​ൽ ജോ​ലി ന​ൽ​കാം എ​ന്ന് പ​റ​ഞ്ഞ് 15500 രൂ​പ പ​ല ത​വ​ണ​യാ​യി വാ​ങ്ങി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.

LEAVE A REPLY

Please enter your comment!
Please enter your name here