കളഞ്ഞു കിട്ടിയ ഒന്നരലക്ഷം രൂപയുടെ സ്വർണം ഉടമയ്ക്ക് തിരികെ നൽകി മേഘയും അമ്മ ശുഭയും

0

കളഞ്ഞു കിട്ടിയ ഒന്നരലക്ഷം രൂപയുടെ സ്വർണം ഉടമയ്ക്ക് തിരികെ നൽകി മേഘയും അമ്മ ശുഭയും . വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണവും സ്മാർട്ട് വാച്ചും സോഷ്യൽ മീഡിയയിലിട്ട് ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയാണ് ഇവർ മാതൃകയായത്. നെട്ടൂർ നങ്ങ്യാരത്തു പറമ്പിൽ ചൈതന്യയിൽ സുമംഗലയുടെതായിരുന്നു നഷ്ട പ്പെട്ട സ്വർണം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ സ്കൂട്ടറിൽ പോകുന്നതിനിടെ വഴിയാത്രക്കാരിയായ കുട്ടി റോഡിന് കുറുകെ ചാടി സുമംഗല അപകടത്തിൽ പെട്ടു. ഇവരെ ആദ്യം വൈറ്റില വെൽ കെയറിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലും പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി സ്കാനിങ്ങിന് മുൻപ് സുമംഗലയുടെ അഞ്ചരപ്പവൻ സ്വർണം അഴിച്ച് ഭർത്താവിന്റെ അനിയൻ പ്രകാശന്റെ കൈയിൽ ഏൽപ്പിച്ചു. പ്രകാശൻ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ സ്വർണം വഴിയിൽ നഷ്ടപ്പെട്ടു.

ശുഭയും മകൾ മേഘയും മരണാനന്തര ചടങ്ങുകൾക്ക് പോയി മടങ്ങുന്നതിനിടെയാണ് നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിനുസമീപം ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ നിലയിൽ റോഡിൽകിടന്ന് മൂന്നരപ്പവൻ സ്വർണം കിട്ടിയത്.

സ്വർണം കിട്ടിയതായി സോഷ്യൽ മീഡിയ വഴി ഇവർ പ്രചാരണം നടത്തി. ഇതു കണ്ട് പലരും ബന്ധപ്പെട്ടെങ്കിലും അടയാള സാമ്യമില്ലാതിരുന്നതിനാൽ നൽകിയില്ല. പിന്നീടാണ് വിവരമറിഞ്ഞ് യഥാർഥ ഉടമ ബന്ധപ്പെട്ടത്.

Leave a Reply