ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ വിൽക്കുന്നത് 9000 രൂപയ്ക്ക്; എൻജിനിയറിം​ഗ് ബിരുദധാരി പിടിയിൽ

0

ചേര്‍ത്തല :ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 28 ഗ്രാം എം ഡി എം എയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി എന്‍ജിനീയറിങ് ബിരുദധാരി പിടിയില്‍. തൃശ്ശൂര്‍ മൂറ്റിച്ചൂര്‍ മേനോത്ത് പറമ്പില്‍ ശശിധരന്റെ മകന്‍ എം.എസ്. സംഗീതാണ് പിടിയിലായത്

ബംഗളുരുവില്‍നിന്ന് ഗ്രാമിന് 1000 രുപയ്ക്ക് വാങ്ങുന്ന എം ഡി എം എ 9000 രൂപയ്ക്കാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. വിപണിയില്‍ മൂന്നുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് എക്‌സൈസ് പാര്‍ട്ടി പിടികൂടിയത്. വാരണം സ്വദേശിയായ യുവാവില്‍ നിന്ന് എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എന്‍ജിനീയറിങ് ബിരുദധാരിയുടെ അറസ്റ്റ്.

പതിവായി ഇയാള്‍ ചേര്‍ത്തലയിലും പരിസരത്തും മയക്കുമരുന്ന്, ട്രെയിനിലും ബൈക്കിലും എത്തിച്ചു നല്‍കിയിരുന്നു. എക്‌സൈസ് ഷാഡോ സംഘത്തിന്റെ നീരിക്ഷണത്തിലായിരുന്നു സംഗീത്.

Leave a Reply