വിവാഹം കൂടാന്‍ സിവില്‍ സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരുടെ കൂട്ട അവധി: 71 ഓളം ജീവനക്കാരുള്ള താലൂക്ക് ഓഫീസില്‍ 36ല്‍ അധികംപേരും പോയി

0

കൊച്ചി: വിവാഹ ചടങ്ങില്‍ പങ്കെുക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുത്തതിനെ തുടര്‍ന്ന് അവതാളത്തിലായി ജനങ്ങള്‍. എറണാകുളം കോതമംഗലം മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസിലെയും വില്ലേജ് ഓഫീസിലെയും ജീവനക്കാരാണ്, താലൂക്ക് റവന്യൂ ഉദ്യോഗസ്ഥന്റെ വിവാഹം കൂടാന്‍ കൂട്ട അവധിയെടുത്തത്. ഇതിനെ തുടര്‍ന്ന് ജീവനക്കാരുടെ കൂട്ട അവധി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ചെന്നുള്ള ആരോപണവും ഉയര്‍ന്നു.

ഏകദേശം 71 ഓളം ജീവനക്കാരുള്ള താലൂക്ക് ഓഫീസില്‍ 36ല്‍ കൂടുതല്‍ ഉദ്യോഗസ്ഥരും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ഈ സമയം ആളൊഴിഞ്ഞ ഓഫീസില്‍ ആവശ്യങ്ങള്‍ക്ക് എത്തിയ ആളുകള്‍ നിരാശയോടെ മടങ്ങിപോയി. ആകെ 27 ജിവനക്കാര്‍ മാത്രമാണ് താലൂക്ക് ഓഫിസില്‍ ഹാജരായത്. കൂടാതെ അഞ്ച് പേരുടെ കുറവും ഉണ്ടായിരുന്നു. 13 ഓഫീസുകളില്‍ നിന്നായി 65 പേരില്‍ വെറും 30 പേരാണ് ജോലിയില്‍ കയറിയത്. മൂന്ന് വില്ലേജ് ഓഫീസര്‍മാരും അവധിയില്‍ ആയിരുന്നു.

എന്നാല്‍ കളക്ടറുടെ അനുമതിയോടയാണ് ജീവനക്കാര്‍ അവധി എടുത്തതെന്നും, ഓഫീസ് സേവനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും തഹസില്‍ദാര്‍ റേച്ചല്‍ കെ വര്‍ഗീസ് വ്യക്തമാക്കി. എങ്കിലും ജീവനക്കാരൂടെ കൂട്ട അവധി വിവാദത്തിന് വഴിവെക്കുകയും അവധിയെടുത്തതിന് ഉദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥര്‍ വിശദീകരണവും ആവശ്യപ്പെട്ടു.

Leave a Reply