മാണി സി കാപ്പന്റെ പാര്‍ട്ടി ഇനി; ‘ഔദ്യോഗികം’, ചോദിച്ച പേര് കിട്ടിയില്ലെങ്കിലും

0

തിരുവനന്തപുരം : എന്‍സിപി വിട്ട മാണി സി കാപ്പന്‍ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ‘കേരള ഡെമോക്രാറ്റിക് പാര്‍ട്ടി’ എന്ന പേരില്‍ സംസ്ഥാന പാര്‍ട്ടി ആയാണ് അംഗീകാരം നല്‍കിയത്.

മാണി സി കാപ്പന്‍ വിഭാഗം’ നാഷണല്‍ കേരള കോണ്‍ഗ്രസ്’ എന്ന പേരായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പേരിന് നിലവിലുളള പാര്‍ട്ടികളുടെ പേരുകളുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് ചിലര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരള ഡെമോക്രറ്റിക് പാര്‍ട്ടി എന്ന പേര് കമ്മീഷന്‍ അംഗീകരിച്ചത്.

Leave a Reply