മുട്ടക്കറിയില്‍ പുഴു ഫ്രീ: വാഗാലാന്‍ഡ്‌ ഹോട്ടല്‍ അടപ്പിച്ചു

0


വാഗമണ്‍: ഭക്ഷണത്തില്‍നിന്നു പുഴുവിനെ കിട്ടിയെന്ന പരാതിയെത്തുടര്‍ന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടല്‍ പൂട്ടിച്ചു. വാഗമണ്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വാഗാലാന്‍ഡ്‌ എന്ന ഹോട്ടലിനെതിരേയാണ്‌ അധികൃതര്‍ നടപടി സ്വീകരിച്ചത്‌.
ഇന്നലെ രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട്ടുനിന്നുള്ള വിദ്യാര്‍ഥികളുടെ സംഘത്തിനാണ്‌ മുട്ടക്കറിയില്‍നിന്നു നുരയ്‌ക്കുന്ന പുഴുവിനെ കിട്ടിയത്‌. ഹോട്ടലിനകത്ത്‌ വിദ്യാര്‍ഥികള്‍ ശക്‌തമായി പ്രതിഷേധിക്കുകയും അധ്യാപകര്‍ പോലിസില്‍ പരാതിപ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ പഞ്ചായത്ത്‌, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തി ഹോട്ടലിനെതിരേ നടപടി സ്വീകരിക്കുകയുമായിരുന്നു.ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച നാലോളം കുട്ടികള്‍ക്ക്‌ ഛര്‍ദിയുമുണ്ടായി. വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. അധികൃതര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ്‌ ഭക്ഷണം പാകംചെയ്‌ത്‌
സൂക്ഷിച്ചിരുന്നതെന്ന്‌ വ്യക്‌തമായി. അതിനിടെ, ഭക്ഷണത്തെക്കുറിച്ച്‌ പരാതിപ്പെട്ട വിദ്യാര്‍ഥികളെ ഹോട്ടലുടമയും തൊഴിലാളികളും മര്‍ദിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്‌. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിച്ചതിന്‌ വാഗാലാന്‍ഡ്‌ ഹോട്ടല്‍ പലതവണ നടപടി നേരിട്ടുണ്ടെന്നാണ്‌ വിവരം. ഒരുമാസം മമ്പും അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചിരുന്നു.

Leave a Reply