മധു വധക്കേസ്; എസ്.ഐയെ വീണ്ടും വിസ്തരിച്ചു

0

മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ മ​ധു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​സ്.​ഐ പ്ര​സാ​ദ് വ​ർ​ക്കി​യെ മ​ണ്ണാ​ർ​ക്കാ​ട് എ​സ്.​സി, എ​സ്.​ടി പ്ര​ത്യേ​ക കോ​ട​തി പു​ന​ർ​വി​സ്ത​രി​ച്ചു. മ​ധു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് ക​ള്ള​നാ​ണെ​ന്ന ആ​രോ​പ​ണം ഉ​ള്ള​തു​കൊ​ണ്ട​ല്ലേ​യെ​ന്നും നി​ങ്ങ​ൾ അ​റി​ഞ്ഞ​ത് മ​ധു​വി​നെ ഒ​രു​സം​ഘം ത​ട​ഞ്ഞു​വെ​ച്ചു​വെ​ന്ന​ല്ലേ എ​ന്നു​മു​ള്ള പ്ര​തി​ഭാ​ഗം ചോ​ദ്യ​ത്തി​ന് അ​തെ​യെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ത​ട​ഞ്ഞു​വെ​ച്ച​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന് പ​റ​യാ​ൻ പ​റ്റു​മോ​യെ​ന്നും മു​ക്കാ​ലി​യി​ൽ ആ​രെ​ങ്കി​ലും മ​ധു​വി​നെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത​താ​യി പ്ര​ഥ​മ​വി​വ​ര മൊ​ഴി​യി​ൽ (എ​ഫ്.​ഐ.​എ​സ്) പ​റ​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ല്ലെ​ന്നും പ​റ​ഞ്ഞു.

ഒ​ന്നാം പ്ര​തി ഹു​സൈ​ൻ മ​ധു​വി​നെ ച​വി​ട്ടി എ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ഹു​സൈ​ൻ ച​വി​ട്ടി​യെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഒ​രാ​ൾ എ​ന്നെ ച​വി​ട്ടി എ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും എ​സ്.​ഐ പ​റ​ഞ്ഞു. ക​സ്റ്റ​ഡി മ​ര​ണം എ​ന്ന ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് ഐ.​ജി മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മ​റു​പ​ടി പ​റ​ഞ്ഞു.പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​പ്പോ​ൾ മ​ധു​വി​ന്റെ ദേ​ഹ​ത്ത് ക​ണ്ട പ​രി​ക്കു​ക​ൾ നി​ങ്ങ​ൾ ജീ​പ്പി​ൽ വെ​ച്ച് മ​ർ​ദി​ച്ച​തു​കൊ​ണ്ടാ​ണ് എ​ന്ന പ്ര​തി​ഭാ​ഗം ചോ​ദ്യം എ​സ്.​ഐ നി​ഷേ​ധി​ച്ചു.

മ​ധു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ ആ​ദ്യം സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​വാ​നാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, മ​ധു കൂ​ടു​ത​ൽ അ​വ​ശ​നാ​യ​തു​കൊ​ണ്ടാ​ണ് ആ​ശു​പ​ത്രി​യി​ൽ കാ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും എ​സ്.​ഐ പ​റ​ഞ്ഞു.

Leave a Reply