നിയമസഭ സമ്മേളനം; സഭയില്‍ പ്ലക്കാര്‍ഡുകളുയർത്തി പ്രതിപക്ഷ പ്രതിഷേധം, കറുപ്പണിഞ്ഞെത്തി മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും

0

തിരുവനന്തപുരം: നികുതി വര്‍ദ്ധനയ്‌ക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ പുനരാരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രതിപക്ഷം നിയമസഭയിലെത്തിയത് മുഖ്യമന്ത്രിയ്‌ക്കെതിരെ പ്ലക്കാര്‍ഡുകളുയര്‍ത്തിയാണ്. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധാര്‍ഥം എം.എല്‍.എമാരായ മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും കറുപ്പ് വസ്ത്രം ധരിച്ചാണ് സഭയിലെത്തിയതും.

നികുതി വര്‍ദ്ധനവ്, ഇന്ധനസെസ് വര്‍ദ്ധന, പോലീസ് അതിക്രമങ്ങള്‍, ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര എന്നിവ ചൂണ്ടിക്കാട്ടിയുള്ള പ്ലക്കാര്‍ഡാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ചോദ്യോത്തര വേള തടസ്സപ്പെടുത്തിയില്ല. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചു. നിയമസഭയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ പോലീസ് നടപടിയിൽ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് നല്‍കിയിട്ടുണ്ട്.

നിയമസഭയുടെ എട്ടാം സമ്മേളനം പുനരാരംഭിച്ചത് നികുതി വര്‍ദ്ധനവ്, ഇന്ധനസെസ് വര്‍ദ്ധന എന്നിവയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ്.

Leave a Reply