കെഎസ്ആർടിസി- സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾ മെയ് പകുതിയോടെ സർവീസ് ആരംഭിക്കും

0

കെഎസ്ആർടിസി- സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾ മെയ് പകുതിയോടെ സർവീസ് ആരംഭിക്കും. ബസുകൾ ഏത് റൂട്ടിൽ സർവീസ് നടത്തണമെന്നത് സംബന്ധിച്ച് പഠനം നടത്തും. 131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത് ബംഗുളുരുവിൽനിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാർച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവൻ ബസുകളും എത്തിച്ചേരും. ഈ ബസുകൾ ട്രയൽ റണ്ണും, രജിസ്‌ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച്-, ഏപ്രിൽ മാസങ്ങളിൽ ബജറ്റ് ടൂറിസത്തിനായി സർവീസ് നടത്തും.

അശോക് ലെയിലാന്റ് കമ്പനിയുടെ 12 മീറ്റർ നീളമുള്ള ഷാസിയിൽ ബംഗുളുരുവിലെ എസ്.എം കണ്ണപ്പ ( പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിർമ്മാണം. നേരത്തെയുള്ള സൂപ്പർഫാസ്റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളാണ് ഉണ്ടാകുക. എയർ സസ്‌പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും,യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡിഗ്രി ക്യാമറയും, മുൻഭാഗത്ത് ഡാഷ് ബോർഡിലും, പിറക് വശത്ത് ക്യാമറയും ഒരുക്കി. പുറത്ത് നിൽകുന്ന യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൻസ്‌മെന്റ് സംവിധാനവും നിലവിലുണ്ട്.

ബിഎസ് 6 ശ്രേണിയിലുള്ള ഈ ബസുകളിൽ സുഖപ്രദമായ സീറ്റ്, എമർജൻസി വാതിൽ, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിങ് പോയിന്റുകൾ, സീറ്റുകളുടെ പിൻവശത്ത് പരസ്യം പതിക്കാനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം ട്യൂബ്ലെസ് ടയറുകളും ഈ ബസിന്റെ പ്രത്യേകതയാണ്.

Leave a Reply