ആഡംബര കാറിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചു

0

ചങ്ങനാശേരി: ആഡംബര കാറിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചു. സംഭവത്തിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റക്കര തെന്നടി വീട്ടിൽ അമേഗ് ടി.ചെറിയാൻ (24), മറ്റക്കര കൃഷ്ണകൃപ വീട്ടിൽ അനന്തകൃഷ്ണൻ (25), മീനച്ചിൽ പന്ത്രണ്ടാം മൈൽ ആനിമൂട്ടിൽ വീട്ടിൽ എബിൻ ബിനോയ് (25), മുത്തോലി ചെങ്ങഴശേരിൽ വീട്ടിൽ ആനന്ദ് (25), പാലാ മുരിക്കുപുഴ മണിച്ചിറ വീട്ടിൽ അനൂപ് ബെന്നി (24) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണു സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന ആഡംബര കാറിന് എംസി റോഡിൽ മതുമൂല ഭാഗത്ത് സൈഡ് കൊടുത്തില്ല എന്നതാണ് ആക്രമണത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. ബസിനെ പിന്തുടർന്നെത്തിയ യുവാക്കൾ ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശത്ത് ബസ് നിർത്തി ആളുകളെ ഇറക്കുമ്പോൾ യുവാക്കൾ ബസ് ഡ്രൈവറെ അസഭ്യം പറയുകയും അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്‌തെന്നു പൊലീസ് പറഞ്ഞു. ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്‌ഐ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Leave a Reply