പരീക്ഷ തോല്‍വിയില്‍ കൈത്താങ്ങാകാന്‍ കേരള പോലീസിന്റെ പദ്ധതി ‘ഹോപ്’

0

പരീക്ഷകളില്‍ തോല്‍വി നൊമ്പരപ്പെടുത്തിയ ഒരുകൂട്ടം കുട്ടികള്‍ക്ക് കൈത്താങ്ങാവുകയാണ് കേരള പോലീസിന്റെ ഹോപ് (ഹെല്‍പിങ് അദേഴ്‌സ് ടു പ്രമോട്ട് എജ്യുക്കേഷന്‍) എന്ന പദ്ധതി. കുടുംബ പ്രശ്‌നം പോലുളള കാരണങ്ങള്‍ നിമിത്തം പഠനം മുടങ്ങിയതും, പഠനം ഉപേക്ഷിച്ചതുമായ 10, 12 ക്ലാസ്സുകളിലെ 147 വിദ്യാര്‍ത്ഥികളെയാണ് ജുവനൈല്‍ വിഭാഗത്തിന്റെ പഠനത്തിലേക്ക് തിരികെയെത്തിച്ച് അടുത്ത മാസത്തെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുക.

തോറ്റ വിഷയങ്ങളില്‍ പ്രത്യേകം ക്ലാസ്സുകള്‍ നടത്തി പരീക്ഷയ്ക്ക് കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഹോപ് പദ്ധതിയുടെ ഉദ്ദേശം. ഈ പദ്ധതി മുഖേന ഉന്നതവിജയവും, തുടര്‍ വിദ്യാഭ്യാസവും നടത്തി ജോലികളില്‍ പ്രവേശിച്ചവരുമുണ്ട്. ‘മിഷന്‍ ബെറ്റര്‍ ടുമോറോ’എന്ന എന്‍ജിഒ യുമായി സഹകരിച്ചാണ് ക്ലാസ് നടത്തുന്നത്. ചിരി ഹെല്‍പ്‌ലൈന്‍, ആശ വര്‍ക്കര്‍മാര്‍, ജനമൈത്രി പോലീസ് എന്നിവര്‍ വഴി കുട്ടികള്‍ക്ക് ഹോപ്പില്‍ ചേരാം.

പഠന വൈകല്യങ്ങളുളള കുട്ടികളെ സിആര്‍സി വഴി തിരിച്ചറിഞ്ഞ് അവര്‍ക്ക് പഠിക്കാനുളള സഹായങ്ങളും ഇവര്‍ നല്‍കി വരുന്നു. കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ പാഠ്യേതര വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുളള ‘ഹോപ് ഫെസ്റ്റും’ ഇവര്‍ സംഘടിപ്പിക്കും.

Leave a Reply