ജവാന് 630, നെപ്പോളിയന്‍ 770 ഹണിബീക്ക് 850: ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരുന്നു

0

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മദ്യ വില കൂട്ടിയിരിക്കുകയാണ്. ഇതോടെ ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരും. 500 രൂപ മുതല്‍ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും. ഇതുവഴി 400 കോടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഏപ്രില്‍ മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും.ഇതിനെ തുടർന്ന് ബെവ്കോയുടെ ചില ബ്രാന്‍ഡുകളില്‍ വരുന്ന വില വ്യത്യാസം അറിയാം.

ബ്രാന്‍ഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റില്‍

ഡാഡിവില്‍സണ്‍-750 എംഎല്‍: 700 (680), ഓള്‍ഡ് മങ്ക്- 1000 (980), ഹെര്‍ക്കുലീസ്- 820 (800), ജവാന്‍ -1000 എംഎല്‍: 630 (610), ജോളി റോജര്‍- 1010 (990), ഒസിആര്‍- 690 (670), ഓഫിസേഴ്സ് ചോയ്സ്- 800 (780), നെപ്പോളിയന്‍- 770 (750), മാന്‍ഷന്‍ ഹൗസ്- 1010 (990), ഡിഎസ്പി ബ്ലാക്ക്- 950 (930), ഹണിബീ- 850 (830), എംജിഎം- 690 (670), റെമനോവ്- 920 (900).

Leave a Reply