കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്‌ക്കു സാധ്യത

0

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്‌ഥിതി ചെയ്യുന്നതിനാലും പടിഞ്ഞാറ്‌-തെക്കുപടിഞ്ഞാറ്‌ ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം ഇന്നു ശ്രീലങ്ക തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാലുമാണ്‌ മഴ പ്രതീക്ഷിക്കുന്നത്‌.
അടുത്ത നാലു വരെ തമിഴ്‌നാട്‌ തീരം, ഗള്‍ഫ്‌ ഓഫ്‌ മന്നാര്‍, കന്യകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു. ഇന്നു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോടു ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ട്‌. ഈ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here