റെയില്‍വേ സ്‌റ്റേഷനില്‍ വില്‍ക്കുന്നത്‌ സ്വര്‍ണമോ ! പഴംപൊരി 20, മുട്ടക്കറി 50

0


തിരുവനന്തപുരം: ട്രെയിന്‍ യാത്രയില്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ഭക്ഷണം കഴിക്കാമെന്നുവച്ചാല്‍ ഇനി പോക്കറ്റ്‌ കീറും. റെയില്‍വേ സ്‌റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യവസ്‌തുക്കള്‍ക്ക്‌ റെയില്‍വേ കേറ്ററിങ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍ കുത്തനെയാണു വില വര്‍ധിപ്പിച്ചത്‌. അഞ്ച്‌ ശതമാനം പുതുക്കിയ ജി.എസ്‌.ടി. ഉള്‍പ്പെടെയാണ്‌ പുതുക്കിയ വില.
റെയില്‍വേ പുതുക്കിയ വില പ്രകാരം സ്‌റ്റേഷനുകളില്‍ വില്‍ക്കുന്ന പഴംപൊരിക്ക്‌ ഇനി മുതല്‍ 20 രൂപ നല്‍കണം. നേരത്തെ 13 രൂപയുണ്ടായിരുന്ന പഴംപൊരിക്ക്‌ 55 ശതമാനം വര്‍ധനയാണ്‌ വരുത്തിയിരിക്കുന്നത്‌. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന്‌ 17 ആയിരുന്നത്‌ 25 രൂപയായി. 55 രൂപ ഉണ്ടായിരുന്ന ഊണിന്‌ 72 ശതമാനം വര്‍ധന വരുത്തി 95 രൂപയാക്കിയിട്ടുണ്ട്‌. 32ല്‍ നിന്ന്‌ മുട്ടക്കറി 50 തിലേക്കും 28 രൂപയില്‍നിന്ന്‌ കടലക്കറി 40 രൂപയിലേക്കും എത്തി.
ചിക്കന്‍ബിരിയാണിക്ക്‌ ഇനി മുതല്‍ 100 രൂപയും മുട്ട ബിരിയാണിക്ക്‌ 80 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക്‌ 70 രൂപയും ഇനി നല്‍കണം. വര്‍ധന 24 മുതല്‍ പ്രാബല്യത്തിലുമായിട്ടുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here