അന്തര്‍ജില്ലാ വാഹന മോഷ്‌ടാവ്‌ വാഹന പരിശോധനയ്‌ക്കിടെ പിടിയില്‍

0


ചെങ്ങന്നൂര്‍: അന്തര്‍ജില്ലാ വാഹന മോഷ്‌ടാവിനെ വാഹന പരിശോധനയ്‌ക്കിടയില്‍ പിടികൂടി. തിരുവനന്തപുരം പേയാട്‌ കുറക്കാട്ടുകോണം തോട്ടരികത്ത്‌ രതീഷ്‌ ഭവനത്തില്‍ രതീഷാ(കൊമ്പന്‍ രതീഷ്‌-26)ണ്‌പിടിയിലായത്‌. എം.സി റോഡില്‍ ഗവ.ഐ.ടി.ഐ ജങ്‌ഷന്‌ സമീപത്ത്‌ നിന്നുമാണ്‌ ഇയാളെ പിടികൂടിയത്‌. ഡി.വൈ.എസ്‌.പി: ബിനുകുമാറിന്റെ നിര്‍ദേശാനുസരണം വാഹന പരിശോധനക്കിടയിലാണ്‌ ഇയാള്‍ പിടിയിലായത്‌. ഏഴ്‌ ഇരു ചക്ര വാഹനം കവര്‍ന്നതിന്റെതെളിവുകള്‍ പൊലീസിന്‌ ലഭിച്ചു. മോഷ്‌ടിച്ച വാഹനങ്ങള്‍ വില്‍ക്കില്ല. വാഹനത്തിനുള്ളിലെ വില പിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്യുകയാണ്‌ ഇയാളുടെപതിവ്‌. താക്കോല്‍ ഉള്ള വാഹനങ്ങളാണ്‌ ഇയാള്‍ കവരുന്നത്‌.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്നും നിരവധി ഇരുചക്ര വാഹനങ്ങളുടെ താക്കോലുകളും രണ്ട്‌ സ്‌മാര്‍ട്ട്‌ഫോണ്‍, മോഷ്‌ടിച്ച പണമടങ്ങിയ പഴ്‌സ്, ഡ്രില്ലിങ്‌ മിഷ്യനില്‍ ഉപയോഗിക്കുന്ന ബിറ്റ്‌ തുടങ്ങിയവ പിടികൂടി. കന്യാകുമാരി ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലും തിരുവനന്തപുരം മെഡിക്കല്‍കോളജ്‌, മലയിന്‍കീഴ്‌,
ഈരാറ്റുപേട്ട, വിഴിഞ്ഞം, വഞ്ചിയൂര്‍, കടയ്‌ക്കല്‍, കൊല്ലം കൂടല്‍, ഈരാറ്റുപേട്ട, മലപ്പുറം വളാഞ്ചേരി തുടങ്ങി നിരവധി സ്‌റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുള്ളതായി പോലീസ്‌ പറഞ്ഞു. തമിഴ്‌നാട്‌ കന്യാകുമാരി ജില്ലയിലെ അരുള്‍ മൊഴിയൂരില്‍ നിന്നും മോഷ്‌ടിച്ച ഹോണ്ട ആക്‌ടീവയിലാണ്‌
യാത്ര ചെയ്‌തു വന്നത്‌. സി.ഐ: വിപിന്‍ എ.സി, എസ്‌.ഐ: മാരായ എം.സി അഭിലാഷ്‌, ശ്രീജിത്‌ വി.എസ്‌, സുഭാഷ്‌ബാബു, സി.പി.ഒ മാരായ സിജു, അഷ്‌റഫ്‌, അഷ്‌റഫുദീന്‍, അനീസ്‌ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജാമ്യത്തിലിറങ്ങിയ വേളയിലാണ്‌ വീണ്ടും പോലീസ്‌ പിടിയിലായത്‌.

Leave a Reply