വാഹന നികുതി കൂട്ടി; കെ‌ട്ടിട നികുതിയിലും വർധനവ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ വാഹനങ്ങൾ വാങ്ങാൻ ചിലവേറും. മോട്ടോർ വാഹന നികുതി കൂട്ടിയെന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. രണ്ടു ലക്ഷം രൂപ വരെയുളള മോട്ടർസൈക്കിളുകൾക്ക് 2 ശതമാനം അധികനികുതി.

ഭൂമിയുടെ ന്യായവിലയും കൂട്ടിയിട്ടുണ്ട്. 20 ശതമാനമാണ് ന്യയവിലയിൽ വന്ന വർധനവ്. കെട്ടിട നികുതിയും പരിഷ്കരിച്ചു. ഒരു വ്യക്തിയുടെ കീഴിൽ ഒന്നിലധികം വീടുകളുണ്ടെങ്കിൽ പ്രത്യേക നികുതി വരും

Leave a Reply