സംസ്ഥാനത്ത് മദ്യവിലയിൽ വർധന; 999 രൂപ വരെ ബോട്ടിലിന് 20 രൂപ, ആയിരത്തിന് മുകളില്‍ 40 രൂപ സെസ്

0

തിരുവനന്തപരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണിത്. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിലും സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.

പൊതുജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് ജനവിരുദ്ധമാണെന്നും പകൽ കൊള്ളയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി

Leave a Reply