പൈപ്പ്‌ തുറന്നാല്‍ വരും… 50-550 രൂപ അധിക ബില്‍

0


തിരുവനന്തപുരം: ബജറ്റിലെ നികുതിനിര്‍ദേശങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ, കുടിവെള്ളത്തിന്റെ പുതുക്കിയ താരിഫ്‌ കേരള വാട്ടര്‍ അതോറിറ്റി പുറത്തിറക്കി. പുതിയ നിരക്കുകള്‍ക്കു ജനുവരി മൂന്നുമുതല്‍ മുന്‍കാലപ്രാബല്യമുണ്ട്‌. അടിസ്‌ഥാനനിരക്കില്‍ വിവിധ സ്ലാബുകളിലായി 50-550 രൂപയുടെ വര്‍ധനയുണ്ടാകും.
എല്ലാ വിഭാഗം ഉപയോക്‌താക്കള്‍ക്കും യൂണിറ്റ്‌ ഒന്നിന്‌ ഒരു പൈസ വീതമാണു വര്‍ധന.
15,000 ലിറ്റര്‍ വരെ പ്രതിദിനം ഉപയോഗിക്കുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കു വെള്ളക്കരമില്ല. ഫ്‌ളാറ്റുകളുടെ ഫിക്‌സഡ്‌ ചാര്‍ജ്‌ 55.13 രൂപയായി തുടരും.

ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക്‌

5000 ലിറ്റര്‍ വരെ കുറഞ്ഞനിരക്ക്‌ 22.05 രൂപയില്‍നിന്ന്‌ 72.05 രൂപയായി ഉയരും.
5000-10,000 വരെയുള്ള ഉപയോഗത്തിന്‌ 5000 ലിറ്റര്‍ വരെ 72.05 രൂപ. തുടര്‍ന്ന്‌ ഓരോ 1000 ലിറ്ററിനും 14.41 രൂപ. (6000 ലിറ്റര്‍ ഉപയോഗിച്ചാല്‍ 72.05 രൂപയ്‌ക്കു പുറമേ 14.41 രൂപകൂടി നല്‍കണം).
10,000-15,000 ലിറ്റര്‍: 10,000 ലിറ്റര്‍ വരെ കുറഞ്ഞനിരക്ക്‌ 44.10 രൂപയില്‍ നിന്നും 144.10 രൂപയായി ഉയരും. തുടര്‍ന്നുള്ള ഓരോ 1000 ലിറ്ററിനും 15.51 രൂപ അധികം നല്‍കണം.
15,000-20,000 ലിറ്റര്‍: ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 16.62 രൂപ.
20,000-25,000 ലിറ്റര്‍: ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 17.72 രൂപ.
25,000-30,000 ലിറ്റര്‍: ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 19.92 രൂപ
30,000-40,000 ലിറ്റര്‍: ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 23.23 രൂപ.
40,000-50,000 ലിറ്റര്‍: ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 25.44 രൂപ.
50,000 ലിറ്ററിനു മുകളില്‍: 1272 രൂപയ്‌ക്കൊപ്പം ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 54.10 രൂപ അധികം നല്‍കണം.

ഗാര്‍ഹികേതര ഉപയോഗത്തിന്‌

15,000 ലിറ്റര്‍ വരെ: നിലവിലെ 165 രൂപ കുറഞ്ഞനിരക്കിനൊപ്പം ഉപയോഗിക്കുന്ന ഓരോ 1000 ലിറ്ററിനും 16.54 രൂപയും 55.13 രൂപ ഫിക്‌സഡ്‌ ചാര്‍ജും എന്നതില്‍ ഫിക്‌സഡ്‌ ചാര്‍ജ്‌ 55.13 രൂപയായി നിലനിര്‍ത്തിക്കൊണ്ട്‌ 10,000 ലിറ്റര്‍ വരെ കുറഞ്ഞനിരക്ക്‌ 265.40 രൂപയായി ഉയര്‍ത്തുകയും തുടര്‍ന്നുള്ള ഓരോ 1000 ലിറ്ററിനുമുള്ള തുക 26.54 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്‌തു.
15,000-30,000 ലിറ്റര്‍: 398.10 രൂപയ്‌ക്കൊപ്പം 15,000-നു മുകളിലുള്ള ഓരോ 1000 ലിറ്ററിനും 33.15 രൂപ അധികം നല്‍കുകയും വേണം.
30,000-50,000 ലിറ്റര്‍: 30,000 ലിറ്റര്‍ വരെ 895.35 രൂപയും തുടര്‍ന്നുള്ള ഓരോ 1000 ലിറ്ററിനും 40.87 രൂപയും
50,000 ലിറ്ററിനു മുകളില്‍ 1712.75 രൂപയും ഓരോ 1000 ലിറ്ററിനും 54.10 രൂപയും.

LEAVE A REPLY

Please enter your comment!
Please enter your name here