ചുഴലിക്കാറ്റ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍

0


വെല്ലിംഗ്ടണ്‍: നോര്‍ത്ത് ഐലന്‍ഡില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച ന്യൂസിലാന്‍ഡില്‍ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങിയ സാഹചര്യത്തിലാണ് എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രി കീറന്‍ മക്അനുള്‍ട്ടി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്.

ഇത് മൂന്നാം തവണയാണ് ന്യസിലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 2019 ലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ സമയത്തും 2020 ലെ കോവിഡ് കാലത്തും ആയിരുന്നു മറ്റ് രണ്ടെണ്ണം.

വെസ്റ്റ് ഓക്ക്ലന്‍ഡിലെ ഒരു വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഒരു അഗ്‌നിശമന സേനാംഗത്തെ കാണാതായതായും മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണെന്നും ന്യൂസിലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ ചില സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ ന്യൂസിലാന്‍ഡ് അറിയിച്ചു.

Leave a Reply