ചില്ലുവാതിലിൽ ഇടിച്ചു തെറിച്ചുവീണു; ഗൃഹനാഥന് ദാരുണാന്ത്യം

0

ചാവക്കാട്: പഴക്കടയുടെ ചില്ലുവാതിലിൽ ഇടിച്ചു തെറിച്ചുവീണ ഗൃഹനാഥൻ മരിച്ചു. മണത്തല നാഗയക്ഷി ക്ഷേത്രത്തിനടുത്തു തെരുവത്ത് വെളിയങ്കോട് ടി.വി.ഉസ്മാൻ ഹാജിയാണു (84) മരിച്ചത്.

മണത്തലയിലെ പെട്രോൾ പമ്പിനു മുൻപിലുള്ള അജ്ഫാൻ ഡ്രൈ ഫ്രൂട്‌സ് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ഉസ്മാൻ ഹാജി. ചില്ലുവാതിൽ ഉണ്ടെന്നറിയാതെ കടയിലേക്കു കയറുന്നതിനിടെ തലയിടിച്ച ഉടൻ പിന്നിലേക്കു മലർന്നടിച്ചു വീഴുകയായിരുന്നു. തലയുടെ പിന്നിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. അപകടമുണ്ടായതിനെ തുടർന്ന് ചാവക്കാടും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുക ആയിരുന്നു.

കബറടക്കം നടത്തി. ശനിയാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം. ഇടിച്ചുവീണ ശേഷം 10 മിനിറ്റോളം കടയുടെ മുന്നിൽ ഉസ്മാൻ അബോധാവസ്ഥയിൽ കിടന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനും ഏറെക്കാലം പ്രവാസിയുമായിരുന്നു.

ഭാര്യ: സുഹറ. മക്കൾ: നാസർ (യുഎസ്), ഡോ. ഷറഫു (പരിയാരം മെഡിക്കൽ കോളജ്), ഹസീന (അബുദബി). മരുമക്കൾ: സുമയ്യ, ഡോ. ഫാത്തിമ, സുഹൈൽ (അബുദബി).

Leave a Reply