വിരമിച്ച കെഎസ്ആർടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി

0

കൊച്ചി: വിരമിച്ച കെഎസ്ആർടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. ആനൂകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവാകാശം അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നാല് മാസത്തിനകം നല്‍കണമെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം.

കു​റ​ച്ചെ​ങ്കി​ലും ആ​നു​കൂ​ല്യം ന​ല്‍​കി​യി​ട്ട് സാ​വാ​കാ​ശം തേ​ടൂ. വേ​ണ​മെ​ങ്കി​ല്‍ ആ​റു​മാ​സം സാ​വ​കാ​ശം അ​നു​വ​ദി​ക്കാ​മെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ചു. ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​നു​ള്ള സീ​നി​യോ​റി​റ്റി പ്ര​കാ​ര​മു​ള്ള റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.

സീ​നി​യോ​റി​റ്റി​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി കെ​എ​സ്ആ​ര്‍​ടി​സി ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​ക്കു സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി 38 പേ​ര്‍​ക്കും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ള്ള ഏ​ഴു പേ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ ഒ​രു മാ​സം 45 പേ​ര്‍​ക്കു പെ​ന്‍​ഷ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​താ​ണു പ​ദ്ധ​തി. ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട് കൂ​ടി ആ​രാ​ഞ്ഞ ശേ​ഷ​മാ​കും ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യു​ടെ തീ​രു​മാ​നം.

LEAVE A REPLY

Please enter your comment!
Please enter your name here