ഹരിപ്പാട് ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ടിറങ്ങിയ ഡ്രൈവർ രക്ഷപ്പെട്ടു

0


ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഹരിപ്പാട് മാധവ ജംഗ്ഷനിലെ സിഗ്‌നലിന് സമീപമാണ് സംഭവം.

കരുവാറ്റ സ്വദേശി അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് തീ കണ്ടത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.

Leave a Reply