മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്

0

തിരുവനന്തപുരം: മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചതെന്ന് ഗവര്‍ണര്‍ ചോദിച്ചു. യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയില്ല. ഗവര്‍ണറുടെ നോമിനിയെ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഗവര്‍ണര്‍ കത്തിലൂടെ ചോദിച്ചു

വിസി നിയമനത്തിന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക്ഗ വര്‍ണറുടെ പ്രതിനിധിയെ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് തവണ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി രാജ്ഭവനിലേക്ക് കത്തിയച്ചിരുന്നു. നേരത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരിന് മേല്‍ക്കൈ നല്‍കുന്ന രീതിയിലുള്ള നിയമം പാസാക്കുകയും അത് ഗവര്‍ണറുടെ അനുമതിക്കായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ആ ബില്ലിന് നിയമപരമായ സാധുതയില്ല. പിന്നെങ്ങനെയാണ് ഇത്തരത്തിലുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു

ഇതിന് മറുപടിയായിട്ട് ആണ് ഗവര്‍ണറുടെ പ്രതികരണം. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയെ ഗവര്‍ണര്‍ ചോദിച്ചപ്പോള്‍ നല്‍കിയിരുന്നില്ല. സെര്‍ച്ച് കമ്മിറ്റി സ്വന്തം നിലക്ക് രൂപീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.സര്‍വകലാശാല നിയമപ്രകാരം വിസി നിയമനത്തിനുളള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയും, യുജിസി പ്രതിനിധിയും, ചാന്‍സലറുടെ പ്രതിനിധിയും ആവശ്യമാണെന്നും എത്രയും വേഗം സര്‍ക്കാര്‍ പ്രതിനിധിയുടെ പേര് നല്‍കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here