ബെംഗളൂരു: കര്‍ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോണ്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് ബെംഗളുരു ക്വീന്‍സ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
ടി. ജോണ്‍ കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും,വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. 1999- 2004 കാലഘട്ടത്തില്‍ കര്‍ണാടക സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
ഏകദേശം ഏഴു പതിറ്റാണ്ട് മുന്‍പ് കര്‍ണാടകയിലെ കൂര്‍ഗിലേക്ക് കൂടിയേറിയ ടി.ജോണ്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്.