ഇടുക്കി: കുട്ടിക്കാനം മരിയൻ കോളേജിൽ ഭക്ഷ്യ വിഷബാധ. നാല്പതിലധികം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് ലഭിക്കുന്ന വിവരം. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. രാത്രിയിൽ കഴിച്ച മീൻ കറിയിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഭക്ഷണത്തിന് ശേഷം ഛർദ്ദിയും ശരീരം ചെറിഞ്ഞു തടിക്കലും അവുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.