സംസ്ഥാനത്ത് 34,550 പേർ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ

0

സംസ്ഥാനത്ത് 34,550 പേർ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഇവരുടെ കാർഡുകൾ മാറ്റുകയും പിഴയിനത്തിൽ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.

ജില്ലാടിസ്ഥാനത്തിൽ ആലപ്പുഴയിലാണ് കൂടുതൽ ആളുകൾ അനർഹമായി കാർഡുകൾ കൈവശം വച്ചതായി കണ്ടെത്തിയത്-8896, രണ്ടാമത് പത്തനംതിട്ട-5572. ഈ സർക്കാറിന്റെ കാലയളവിൽ ആകെ 3,31,152 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇതിൽ 77962 പിങ്ക് കാർഡുകളും (പിഎച്ച്എച്ച്) 246410 വെള്ള കാർഡുകളും (എൻപിഎൻഎസ്) 6780 ബ്രൗൺ കാർഡുകളും (എൻപിഐ) ആണ്.

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ഒക്ടോബറിലാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതി ആരംഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply