കുവൈത്തില്‍ രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന് പ്രവാസി യുവതി ജീവനൊടുക്കി

0

കുവൈത്തില്‍ രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന് പ്രവാസി യുവതി ജീവനൊടുക്കി. തമിഴ്‌നാട് സ്വദേശിനിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. ഇതിനുശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്.

ഫഹാഹീല്‍ സൂഖ് അല്‍ സഹാബില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരെ സംബന്ധിച്ച അന്വേഷണത്തിനായ് പോലീസുദ്യോഗസ്ഥര്‍ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതി മക്കളെ കൊല്ലാനും ജീവനൊടുക്കാനുമുളള കാരണം ഇതുവരെ വ്യക്തമല്ല. കുവൈറ്റ് പോലീസ് അന്വേഷണം ഈര്‍ജിതമാക്കിയിട്ടുണ്ട്.

Ads by Google

Leave a Reply