തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം: 3 മരണം, 213 പേര്‍ക്ക് പരിക്ക്; ഇതുവരെ ഉണ്ടായത് 32 തുടര്‍ ചലനങ്ങള്‍

0


അങ്കാറ: ഈ മാസം ആറിനുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ തൂര്‍ക്കിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4, 5.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ദക്ഷിണ പ്രവിശ്യയായ ഹതായിലും ഉത്തര സിറിയയിലും തിങ്കളാഴ്ച അനുഭവപ്പെട്ടത്. മൂന്ന് പേര്‍ മരിച്ചതായും 213 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സിറിയയിലും 130 പേര്‍ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്. ആദ്യ ഭൂകമ്പത്തില്‍ ബലക്ഷയം സംഭവിച്ച കെട്ടിടങ്ങള്‍ ഇന്നലത്തെ ഭൂകമ്പത്തില്‍ തകര്‍ന്നുവീണുവെന്ന് വൈറ്റ് ഹെല്‍മറ്റ്‌സ് വോളണ്ടിയര്‍ രക്ഷാസംഘം അറിയിച്ചു.

പുതിയ ഭൂചലനം ദക്ഷിണ നഗരമായ അതക്യയില്‍ ഉണ്ടായ ഭൂചലനത്തില്‍ സിറിയ, ഈജിപ്ത്, ലബനോന്‍ എന്നിവിടങ്ങളും കുലുങ്ങി. ഫെബ്രുവരി ആറിനു ശേഷം ഇതുവരെ 32 തുടര്‍ ചലനങ്ങള്‍ തുര്‍ക്കി- സിറിയ മേഖലകളില്‍ അനുഭവപ്പെട്ടു.
അതിനിടെ, അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാനും ശ്രമം തുടരുന്നു. നായ്ക്കള്‍, പുച്ചകള്‍, പശുക്കള്‍, പ്രാവുകള്‍, മുയലുകള്‍ തുടങ്ങി നിരവധി അരുമ മൃഗങ്ങളാണ് ദുരന്തം അനുഭവിക്കുന്നത്. ഇവയെ ഭക്ഷണം കാണിച്ച് പുറത്തെതത്തിച്ച് മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.

Leave a Reply