തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് വാഴക്കുല മോഷ്ടിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്ക് പ്രകടനം നടത്തി

0

തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് വാഴക്കുല മോഷ്ടിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്ക് പ്രകടനം നടത്തി. പ്രസിഡന്റിന് നൽകാൻ രണ്ടു വാഴക്കുലയുമായായിരുന്നു പ്രകടനം.

പഞ്ചായത്തിലെ അഗൻവാടിയുടെ മുറ്റത്ത് നിന്ന രണ്ടു ഞാലിപ്പൂവൻ വാഴക്കുല പ്രസിഡന്റ് വെട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം.അംഗൻവാടിയിലെ കുട്ടികൾക്കായി അദ്ധ്യാപിക നട്ടുവളർത്തിയ വാഴക്കുലകളാണ് പ്രസിഡന്റ് വെട്ടിക്കൊണ്ടുപോയതെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു.

അതേസമയം, അംഗൻവാടി വർക്കർ വാഴക്കുല വെട്ടി അടുത്ത കടയിൽ വിൽപന നടത്താൻ പോകുന്നുവെന്നറിഞ്ഞ് താൻ വാഴക്കുലകൾ വെട്ടി പഞ്ചായത്ത് ഓഫിസിൽ വെക്കുകയായിരുന്നെന്ന് പ്രസിഡന്റ് കെ.എ. കുട്ടപ്പൻ പറഞ്ഞു.

Leave a Reply