താര സമ്പന്നമായി ഇന്ത്യയിലെ ആദ്യ ഇപ്രിക്സ് ഫോർമുലാ റേസ് ഇവന്റ്. സച്ചിൻ ടെണ്ടുൽക്കർ, ദുൽഖർ സൽമാൻ എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ തെന്നിന്ത്യയിലെ സൂപ്പ താരങ്ങളായ ചിരഞ്ജീവി, യഷ്, രാം ചരൺ, നാഗചൈതന്യ, അഖിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇവന്റിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങൾ വൈറലാണ്.
2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് സിംഗിൾ സീറ്റർ എലെക്ട്രിക്കലി പവേർഡ് ഫോർമുല ഇ റേസ് ആദ്യമായി ഇന്ത്യയിൽ നടന്നത്. ജീന്‍ എറിക് വെര്‍ഗ്‌നെയാണ് ഒന്നാം സ്ഥാനം കരസ്തമാക്കിയത്. നിക്ക് കാസിഡി, സെബാസ്റ്റ്യന്‍ ബ്യുമി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.