ഡോ പി എസ് ശ്രീകണ്ഠൻ തമ്പി നിര്യാതനായി

0

എറണാകുളം : എരമല്ലൂർ ശ്രീ വിലാസത്തിൽ ഡോ പി എസ് ശ്രീകണ്ഠൻ തമ്പി( 65 ) നിര്യാതനായി.
സ്പൈസസ് ബോർഡിൽ കാൽ നൂറ്റാണ്ട് പ്രചരണ വിഭാഗം ഡപ്യൂട്ടി ഡയറക്റ്ററായിരുന്നു. ഫൈനാൻഷ്യൽ എക്സ്പ്രസ്സിന്റെ കറസ്പോണ്ടന്റായിരിക്കവേയാണ് ബോർഡിൽ പബ്ളിസിറ്റി ഓഫിസറായി 88 ൽ പ്രവേശിച്ചത്.

വേൾഡ് സ്പൈസ് കോൺഗ്രസ്സ് ഓർഗനൈസിംഗ് സെക്രട്ടറി, ഗുണ്ടൂരിൽ ഇ സ്‌പ്പെസ് ബസാർ ചുമതല, കോഡക്സ് സെക്രട്ടറി,
സ്പൈസസ് ബോർഡ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ, തുടങ്ങി വിവിധ ചുമതലകൾ നിർവ്വഹിച്ചു.

ഭാര്യ: ചേർത്തല എൻ എസ്സ് എസ്സ് കോളജ് റിട്ടയർഡ് പ്രിൻസിപ്പൽ ഡോ എസ് ബി ശ്യാമള

ഏക മകൻ എസ് ശ്രീ

സംസ്കാരം ഇന്ന് 4.2.2023

രാവിലെ 10.30 ന് വീട്ട് വളപ്പിൽ

Leave a Reply