സിനിമയിൽ നായകനാക്കാമെന്ന് വാഗ്ദാനം നൽകി യുവാവിനെ അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്‌തെന്ന കേസിൽ സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു

0

സിനിമയിൽ നായകനാക്കാമെന്ന് വാഗ്ദാനം നൽകി യുവാവിനെ അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്‌തെന്ന കേസിൽ സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ലക്ഷ്മി ദീപ്തിക്ക് കോടതി വ്യവസ്ഥകളോടെ ജാമ്യം നൽകി. എല്ലാ ബുധനാഴ്‌ച്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം.

രാവിലെ ഒൻപത് മണി മുതൽ 12 മണി വരെയാണ് ഹാജരാകേണ്ടത്. വരുന്ന ആറ് ആഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന തെളിവുകൾ നൽക്കണം, ചോദ്യംചെയ്യാൻ സമയം കുടുതൽ വേണമെങ്കിൽ അനുവദിക്കുമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ലക്ഷ്മി ദീപ്തയ്ക്ക് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു സീരിസിന്റെ ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് പറഞ്ഞിരുന്നില്ലെന്നും യുവാവ് പരാതിയിൽ പറയുന്നു.

ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്‌പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 5,7 തീയതികളിലാണ് ചിത്രീകരണം നടത്തിയിരുന്നത്.

ഹൈക്കോടതി നിർദേശ പ്രകാരമാണ് ഇവർ അരുവിക്കര സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നേരത്തെ ലക്ഷ്മി ദീപ്ത കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യുന്ന മുറയ്ക്ക് കോടതിയിൽ ഹാജരാക്കി ജാമ്യം നൽകാം എന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.

Leave a Reply