സംവിധായകൻ മനു ജെയിംസ് അന്തരിച്ചു; അന്ത്യം ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ; വിടപറഞ്ഞത് സംവിധാനം ചെയ്ത ആദ്യം ചിത്രം പുറത്തിറങ്ങാനിരിക്കെ

0

കോട്ടയം: സംവിധായകൻ മനു ജെയിംസ് അന്തരിച്ചു.31 വയസ്സായിരുന്നു.ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നാൻസി റാണി’ എന്ന സിനിമയുടെ സംവിധായകനാണ് മനു. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തിൽ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മലയാളം, കന്നട, ഹിന്ദി, ഹോളിവുഡ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്.നൈന മനു ജെയിംസ് ആണ് ഭാര്യ.

സംസ്‌കാര ശുശ്രൂഷകൾ നാളെ വൈകുന്നേരം 3 ന് കുറവിലങ്ങാട് വീട്ടിൽവച്ചും സംസ്‌കാരം മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽവച്ചും നടക്കും.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടയിലാണ് അന്ത്യം. നിർമ്മാതാവ് ബാദുഷ ഉൾപ്പടെ സിനിമാ മേഖലയിലെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here