123 വഖഫ് സ്വത്തുക്കൾ കേന്ദ്രം ഏറ്റെടുക്കുന്നതിനെതിരെ ഡൽഹി വഖഫ് ബോർഡ് സുപ്രീംകോടതിയിൽ

0

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ​ള്ളി​ക​ളും ഖ​ബ​ർ​സ്ഥാ​നു​ക​ളും മ​ദ്റ​സ​ക​ളും ദ​ർ​ഗ​ക​ളും അ​ട​ക്കം 123 വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡ് സു​പ്രീം​കോ​ട​തി​യി​ൽ. കേ​ന്ദ്രം ഏ​റ്റെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​കോ​ട​തി മു​മ്പാ​കെ വ​ഖ​ഫ് ബോ​ർ​ഡ് ന​ൽ​കി​യ ഹ​ര​ജി നി​ല​നി​ൽ​ക്കെ​യാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യെ​ന്ന് ബോ​ർ​ഡ് ബോ​ധി​പ്പി​ച്ചു.

ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 123 വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ച വി​വ​രം ക​ത്തി​ലൂ​ടെ​യാ​ണ് ഡെ​പ്യൂ​ട്ടി ഭൂ ​വി​ക​സ​ന ഓ​ഫി​സ​ർ ഈ ​മാ​സം എ​ട്ടി​ന് വ​ഖ​ഫ് ബോ​ർ​ഡി​നെ അ​റി​യി​ച്ച​ത്.

ഡ​ൽ​ഹി ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ റി​ട്ട. ജ​സ്റ്റി​സ് എ​സ്.​പി. ഗാ​ർ​ഗ് അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ക​മ്മി​റ്റി മു​മ്പാ​കെ ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡ് ആ​ക്ഷേ​പ​ങ്ങ​ളൊ​ന്നു​മു​ന്ന​യി​ച്ചി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ബോ​ർ​ഡി​ന​യ​ച്ച ക​ത്തി​ലു​ണ്ട്. എ​ന്നാ​ൽ, വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു നി​ല​ക്കും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി എം.​എ​ൽ.​എ​യും ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ അ​മാ​ന​തു​ല്ല ഖാ​ൻ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave a Reply