വധശിക്ഷ: നിമിഷപ്രിയയ്ക്ക് കനത്ത തിരിച്ചടി; നടപടികള്‍ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന്‍

0


കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി പ്രോസിക്യൂഷന്‍ രംഗത്തേക്ക്. കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം കൊടുത്തു.

കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ ഉടനെ സുപ്രീം കോടതിയില്‍ ഹാജരാകണം. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്റെ വേഗത്തിലുളള നടപടിക്ക് കാരണം.

ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുളള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. കൂടാതെ യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്, യെമനില്‍ ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷക്ക് വിധിച്ചത്.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ട പൗരന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷായിളവ് കിട്ടും. പക്ഷേ ഇളവിനായി കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍( ഏകദേശം 1.5 കോടി രൂപ) നല്‍കേണ്ടി വരുമെന്ന് യെമന്‍ ജയില്‍ അധികൃതര്‍ പറഞ്ഞിരുന്നു.

Leave a Reply