ബജറ്റില്‍ പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയ പ്രഖ്യാപനത്തെ കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകേരാട് കയര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

0

ബജറ്റില്‍ പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയ പ്രഖ്യാപനത്തെ കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകേരാട് കയര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാരാണ് വില വര്‍ധനവിന് കാരണം. അതിനെ കുറിച്ച് ആരും മിണ്ടാത്തതെന്താണ്? കേന്ദ്ര സര്‍ക്കാരിന്റെ നികുതിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് വിലക്കയറ്റമുണ്ടാകുന്നത്. അതിനെപ്പറ്റി യാതൊരു ആക്ഷേപവുമില്ല. പരാതിയുമില്ല. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ സെസ് വര്‍ധിപ്പിക്കുമ്പോഴാണ് പ്രശ്‌നം.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില നൂറും ഇരുനൂറും ഇരട്ടിവരെ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിട്ടില്ല. സെസ് മാത്രമാണ് കൂട്ടിയത്. കേന്ദ്രം നടത്തിയ വിലവര്‍ധനവിനെ കുറിച്ച് താന്‍ പറയണോയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply