കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

0

പാലക്കാട്: കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു അമിത് ഷാ കേരളത്തെ വിമർശിച്ചത്.പോപ്പുലർ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താൻ കൂടുതൽ ഒന്നും പറയുന്നില്ലെന്നും, കർണാടകം സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Leave a Reply