പശു ആലിംഗന ദിനം: ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നതുപോലെയെന്ന്‌ മന്ത്രി ശിവന്‍കുട്ടി

0


തിരുവനന്തപുരം: “ഇത്തിരി തവിട്‌.. ഇത്തിരി തേങ്ങാപിണ്ണാക്ക്‌… ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത്‌ പോലെ…” പശു ആലിംഗന ദിനത്തെ സാമൂഹിക മാധ്യമത്തില്‍ ഇങ്ങനെ ട്രോളി മന്ത്രി വി. ശിവന്‍കുട്ടി.
14 ന്‌ കൗ ഹഗ്‌ ഡേ (പശു ആലിംഗന ദിനം) ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശത്തെയാണ്‌ മന്ത്രി സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത്‌ മോഹന്‍ലാലും ശ്രീനിവാസനും ഹിറ്റാക്കിയ നാടോടിക്കാറ്റ്‌ എന്ന സിനിമയിലെ രംഗം പങ്കുവച്ചു പരിഹസിച്ചത്‌.ലോകമാകെ പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14-നെ പശു ആലിംഗന ദിനമായി തെരഞ്ഞെടുത്തതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്‌. ഇതിനിടെയാണ്‌ ശിവന്‍കുട്ടിയുടെ ട്രോളും.

Leave a Reply