ബാറിനു മുന്നില്‍ സംഘര്‍ഷം: ഒരാള്‍ക്ക്‌ കുത്തേറ്റു , രണ്ടു പേര്‍ അറസ്‌റ്റില്‍

0


ഹരിപ്പാട്‌: ബാറിന്‌ മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്‌ കുത്തേറ്റു. ചെറുതന വെള്ളാശേരില്‍ വീട്ടില്‍ രാംജിത്തിനാ(28)ണ്‌ കുത്തേറ്റത്‌. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. താമല്ലാക്കല്‍ വെട്ടിത്തറ തെക്കതില്‍ സുരാജ്‌(38), താമല്ലാക്കല്‍ കളപ്പുരയ്‌ക്കല്‍ ഗിരീഷ്‌(38) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം രാത്രി ഡാണാപ്പടി ജീന ബാറിന്‌ മുന്നിലായിരുന്നു സംഭവം. മദ്യപിച്ച ശേഷം ഇറങ്ങിയ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന്‌ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വലതു കൈയിലും വയര്‍ ഭാഗത്തും കുത്തേറ്റ രാംജിത്ത്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ്‌ അറിയിച്ചു. എസ്‌.എച്ച്‌.ഒ: ശ്യാംകുമാര്‍.വി.എസ്‌, എസ്‌.ഐ: ഷൈജ, എ.എസ്‌.ഐ: വിനോദ്‌കുമാര്‍, സി.പി.ഒമാരായ മഞ്‌ജു, നിഷാദ്‌, സോജു, കിഷോര്‍, സോനുജിത്ത്‌ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.

Leave a Reply