സിഐടിയു യൂണിയന്‍ രൂപീകരിച്ചു ; പിന്നാലെ കൂലിയില്‍ വന്‍ വര്‍ദ്ധനവ് ആവശ്യം; അടച്ചുപൂട്ടാ​നൊരുങ്ങി വിആര്‍എല്‍ ലോജിസ്റ്റിക്‌സ്

0

കൊച്ചി : കൂലി തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചി ഏലൂരിലെ പ്രധാന വെയര്‍ ഹൗസ് അടച്ചുപൂട്ടാനുളള തീരുമാനത്തിലുറച്ച് വിആര്‍എല്‍ ലോജിസ്റ്റിക്‌സ് . പ്രവര്‍ത്തിച്ച ഗോഡൗണ്‍ കെട്ടിടം ഈ മാസം അവാസനം ഒഴിയും.

യൂണിയനുകള്‍ ആവശ്യപ്പെടുന്ന കൂലി നിരക്ക് തളളിയും, ഇനിയൊരു ചര്‍ച്ചക്ക് സന്നദ്ധമല്ലെന്നും അറിയിച്ചാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
ഇന്ത്യയിലെ പ്രധാനപ്പെട്ടെ ലോജിസ്റ്റക്‌സ് സ്ഥാപനങ്ങളിലൊന്നാണ് വിആര്‍എല്‍. 22 വര്‍ഷമായി ഏലൂരില്‍ പ്രവര്‍ത്തിച്ച വിആര്‍എല്‍
ലോജിസ്റ്റിക്‌സ് യുണിയനുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാനില്ലെന്ന് വ്യക്തമാക്കിയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

ജനുവരി ആദ്യവാരം എടുത്ത തീരുമാനത്തില്‍ ഉറച്ച നിന്നാണ് 55000 സ്‌ക്വയര്‍ ഫീറ്റ് ഗോഡൗണില്‍ നിന്ന് യന്ത്രങ്ങളും,മറ്റ് സാമഗ്രഹികളും മാറ്റി ഗോഡൗണ്‍ ഒഴിയുന്നത്. ഈ മാസം ഗോഡൗണ്‍ കെട്ടിട ഉടമക്ക് മടക്കി നല്‍കും ഐഎന്‍ടിയുസിക്ക് മുന്‍തൂക്കമുണ്ടായിരുന്ന ‘ഗോഡൗണില്‍ സിഐടിയു യൂണിയന്‍ രൂപീക്കരച്ചതോടെയാണ്” കയറ്റിറക്ക് കൂലിയില്‍ വലിയ വര്‍ദ്ധനവ് ആവശ്യപ്പെടുന്നത്

ഡിസംബറില്‍ കാരര്‍ അവസാനിച്ചെങ്കിലും പുതിയ കാരറില്‍ ടണ്ണിന് കൂലി 140 രൂപയില്‍ നിന്നും 300 ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു സിഐടിയു നോട്ടീസ് നല്‍കിയത്. മാനേജേന്റെ് 160 -നല്‍കാന്‍ സന്നദ്ധമായിരുന്നു പഷേ സിഐടിയു 200ലും, ഐഎന്‍ടിയുസി 180 ലും ഉറച്ച നിന്നു.ഇതോടെയാണ് വിആര്‍എല്‍ മാനേജമെന്റ് കമ്പനി പൂട്ടാന്‍ തീരുമാനിച്ചത്.

വ്യവസായ മന്ത്രി പി.രാജീവിന്റെ് മണ്ഡലത്തില്‍ തന്നെ വിആര്‍എല്‍ ലോജിസ്റ്റിക്‌സ് സ്ഥാപനം ഗോഡൗണ്‍ ഒഴിയുന്നത്. 64 ചുമട്ടുതൊഴിലാളികളും, 48 ഓഫീസ് സ്റ്റാഫുകളും, 28 ഡ്രൈവര്‍മാരുമാണ് ഏലൂരിലെ ഗോഡൗണില്‍ ജോലിയെടുത്തിരുന്നത്. കേരളത്തിലെ മറ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം തുടരുമെന്ന് വിആര്‍എല്‍ വ്യക്തമ

Leave a Reply