അഭിഭാഷകവൃത്തിയിൽ ഒരു വിധത്തിലുള്ള ജീർണതയും അനുവദിക്കരുതെന്നും സുതാര്യശുദ്ധിയോടെയാകണം പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

0

അഭിഭാഷകവൃത്തിയിൽ ഒരു വിധത്തിലുള്ള ജീർണതയും അനുവദിക്കരുതെന്നും സുതാര്യശുദ്ധിയോടെയാകണം പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ആവശ്യമുള്ള തലങ്ങളിൽ ഇടപെടേണ്ടത് ബാർ കൗൺസിലിന്റെ കടമയാണെന്നും അത് നിർവഹിക്കുന്നതിൽ കൂടുതൽ ശ്രദ്ധ വയ്ക്കണമെന്ന് ഓർമിപ്പിക്കുന്ന പല കാര്യങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂനിയർ അഭിഭാഷകർക്ക് സ്‌റ്റൈപ്പെൻഡ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നിർവഹിക്കവേയാണ് അഡ്വക്കേറ്റ് സൈബി ജോസുമായി ബന്ധപ്പെട്ട വിവാദത്തപ്പറ്റി മുഖ്യമന്ത്രി പരോക്ഷ പ്രതികരണം നടത്തിയത്.

നീതി നിഷേധിക്കപ്പെടുന്നിടത്ത് സ്വമേധയാ തന്നെ അഭിഭാഷകർ ഇടപെടുന്ന സംസ്‌കാരം മുൻപ് ഉണ്ടായിരുന്നു. സാമ്പത്തികേതരമായ മാനുഷിക പരിഗണനകൾക്ക് പ്രാധാന്യം നൽകുന്നതായിരുന്നു അത്തരം ഇടപെടലുകൾ. ആ സംസ്‌കാരത്തെ ഇപ്പോൾ മറ്റു ചില പ്രവണതകൾ പകരം വയ്ക്കുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply