തലപ്പാടിയിലെ പമ്പുകളില്‍ വിലക്കുറവ്‌ വാഹനത്തിരക്ക്‌

0


കാസര്‍ഗോഡ്‌: കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ പെട്രോള്‍ പമ്പുകളില്‍ വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ ജീവനക്കാര്‍ ദേശീയപാതയരികില്‍ എട്ട്‌ രൂപ കുറവെന്ന ബോര്‍ഡുമായി പ്രചരണം.
കാസര്‍ഗോട്ടുകാര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളെ കയെ്ൊഴിഞ്ഞു. ഇന്ധനം നിറക്കാന്‍ തലപ്പാടിയെയും ഗ്വളിമുഖയെയും ആശ്രയിക്കുകയാണ്‌.
ജില്ലയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ 25 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി ഡീലര്‍മാരും പറയുന്നു.
കേരളത്തേക്കാള്‍ ഒരു ലീറ്റര്‍ പെട്ര?ളിന്‌ ആറു രൂപയുടെയും ഡീസലിന്‌ എട്ടു രൂപയുടെയും കുറവുണ്ട്‌. കേരളം സെസ്‌ കൂടി ഏര്‍പ്പെടുത്തിയാല്‍ കര്‍ണാടക ഇന്ധനവിതരണം കൂടും.
ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകളും ഈ വിലക്കുറവിന്റെ പ്രധാന ഉപഭോക്‌താക്കളാണ്‌.

Leave a Reply