ബിജെപി നേതാക്കളുടെ കാറുകളും ഹെലികോപ്ടറുകളും പരിശോധിക്കണം; ത്രിപുരയില്‍ രാത്രിയില്‍ പണമിറക്കുന്നതായി സിപിഎമ്മിന്റെ കത്ത്

0

ന്യൂഡല്‍ഹി: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ വിമാനത്തില്‍ ബിജെപി നേതാക്കള്‍ സംസ്ഥാനത്ത് പണമെത്തിക്കുന്നതായി സിപിഎം ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളുടെ ഹെലികോപ്ടറുകളും അതിര്‍ത്തി കടന്നുവരുന്ന കാറുകളും പരിശോധിക്കണം എന്നാവശ്യപ്പെട്ട് സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചു.

ന്യൂഡല്‍ഹിയില്‍ നിന്ന് വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമെത്തുന്ന ബി.ജെ.പി നേതാക്കള്‍ വന്‍ തോതില്‍ പണം കൊണ്ടുവരുന്നതായിട്ടാണ് ത്രിപുര സിപിഎം ആരോപിച്ചിരിക്കുന്നത്. എം.ബി.ബി വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളുടെയും ഹെലികോപ്ടറുകളുടെയും എണ്ണം കൂടിയെന്നും ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത സമയം നോക്കി രാത്രി ഒമ്പത് മണിക്ക് ശേഷമാണ് പണം സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.

ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഉള്‍പ്പെടെ വിമാനത്താവളങ്ങളില്‍ പരിശോധന വേണമെന്നും ചെക്ക്‌പോസ്റ്റില്‍ മുഴുവന്‍ സമയ പരിശോധന വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ത്രിപുര റൂറല്‍ ലൈവ്ലി ഹുഡ് മിഷന്‍ വഴിയുള്ള സഹായ വിതരണം നിറുത്തി വയ്ക്കാന്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നു. അതേ സമയം ത്രിപുര ജനതയ്ക്ക് വലിയ വാഗ്ദാനങ്ങള്‍ മുമ്പോട്ട് വെച്ചുള്ള പ്രകടനപത്രിക പുറത്തിറക്കിയിരിക്കുകയാണ് ബിജെപി.

LEAVE A REPLY

Please enter your comment!
Please enter your name here