രണ്ടുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്

0

പത്തനംതിട്ട: കലഞ്ഞൂരില്‍നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹം കല്ലട ജനസേചന പദ്ധതി കനാലില്‍ നിന്നും കണ്ടെത്തി. കൊലപാതകമെന്ന് പോലീസ് നിഗമനം. കലഞ്ഞൂര്‍ കാരുവയല്‍ അനന്തു ഭവനില്‍ അനന്തു(28) വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കാരുവയല്‍ പാലത്തിന് സമീപം കണ്ടെത്തിയത്.

അനന്തുവിന്റെ തലയ്ക്കും പിന്നിലും മുഖത്തും പാടുകളുണ്ട്. തലയ്ക്കും പിന്നിലുളള മുറിവ് വെട്ടേറ്റതു പോലെയാണ് കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് അനന്തുവിനെ കാണാതായത്. അനന്തുവിന്റെ പിതാവ് ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. വെളളത്തില്‍ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. ആക്രമണം നടന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ മൃതദേഹം കണ്ടെത്തിയ അടുത്ത് നിന്ന് അരക്കിലോമീറ്റര്‍ അകലെയളള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റബ്ബര്‍ എസേറ്റ്റ്റിനുളളില്‍ ചോരപാടുകള്‍ കണ്ടെത്തി. കനാല്‍ ഭാഗത്തുനിന്നു അനന്തുവിന്റെ മൊബൈല്‍ ഫോണും കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഡിവൈഎസ്പി ബൈജുകുമാര്‍, കൂടല്‍ സിഐ പുഷ്പകുമാര്‍, എസ്‌ഐ ദിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply