ബിജെപി സർക്കാരിന്റെ കൺകെട്ട് വിദ്യ;
ദളിതരെയും പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പാടെ അവഗണിച്ചു;ജനകീയ വിചാരണ സംഘടിപ്പിക്കുമെന്ന് അനു ചാക്കോ

0

കൊച്ചി: ബിജെപി സർക്കാരിന്റെ കൺകെട്ട് വിദ്യയാണ് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് അനു ചാക്കോ.
രാജ്യത്തെ ദളിതരെയും പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പാടെ അവഗണിച്ച ബജറ്റ് നിരാശാജനകമാണെന്നും കേന്ദ്രസർക്കാറിന്റെ വഞ്ചനക്കെതിരെ ജനകീയ വിചാരണ സംഘടിപ്പിക്കുമെന്നും അനു ചാക്കോ വ്യക്തമാക്കി.

രാജ്യത്തെ സാധാരണക്കാർക്ക് നികുതി വർദ്ധിപ്പിച്ച് കോർപ്പറേറ്റ് ഭീമന്മാരുടെ നികുതി എഴുതിത്തള്ളുന്ന ബജറ്റ് ആണ് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നും അനുചാക്കോ പറഞ്ഞു.

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ തൊഴിലെടുത്തിരുന്ന തൊഴിലുറപ്പ് പദ്ധതിയെ പരിപൂർണ്ണമായി അവഗണിക്കുകയും ബജറ്റിൽ കർഷകർക്ക് വേണ്ട പരിഗണന നൽകാതെ പൂർണ്ണമായി മറക്കുകയും ചെയ്തുഎന്ന് മാത്രമല്ല രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിൽരഹിതരായ യുവാക്കൾക്ക് ആവശ്യമായ ഒരു പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്താത്ത കേന്ദ്രസർക്കാർ യുവാക്കളോട് ചെയ്തത് കടുത്ത വഞ്ചനയാണെന്നും അനു ചാക്കോ കൂട്ടിച്ചേർത്തു ,

LEAVE A REPLY

Please enter your comment!
Please enter your name here