‘സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറി’; ഡിസിസി സെക്രട്ടറിയ്‌ക്കെതിരെ പരാതിയുമായി മഹിളാ കോൺഗ്രസ് നേതാവ്

0

പത്തനംതിട്ട: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്ന പരാതിയുമായി മഹിളാ കോൺഗ്രസ് നേതാവ്. പത്തനംതിട്ട ഡി.സി.സി ജന. സെക്രട്ടറി അഡ്വ. വി ആർ സോജിക്കെതിരെ ആണ് മഹിളാ കോണ്ഗ്രസ് നേതാവ്. വധ ഭീഷണി മുഴക്കിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നും പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഡി സിസി യോഗത്തിലുണ്ടായ തർക്കങ്ങൾക്ക് പിന്നാലെ സോജി ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും കെപിസിസി നേതൃത്വത്തിനുമാണ് മഹിളാ കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്. 2020 മുതൽ ഇരുവരും തമ്മിൽ രാഷ്ട്രീയപരമായ കാര്യങ്ങളുണ്ട്. കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരം വഞ്ചിയൂർ കോടതിക്ക് മുന്നിലും കഴിഞ്ഞ ദിവസം നടന്ന ഡിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലും സോജി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നേരത്തേ സോജിയുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ഇവർ കെപിസിസിക്ക് പരാതി നൽകിയിരുന്നു.

ഈ പരാതിയിന്മേലുള്ള നടപടികൾ പുരോഗമിക്കവേയാണ് വീണ്ടും ഇയാൾ ഭീഷണിയുമായെത്തിയത്. ഇതിനെത്തുടർന്നാണ് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകുന്നത്. പരാതി ജില്ലാ പൊലീസ് മേധാവി സ്വീകരിച്ചിട്ടുണ്ട്.

Leave a Reply