മേനോനായാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും, മനുഷ്യനെ തിരിച്ചറിയണ്ടേ; നടി സംയുക്തയ്‌ക്കെതിരെ ബൂമറാങ്ങിന്റെ അണിയറ പ്രവർത്തകർ; വിമർശനം ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ നിന്നും വിട്ടുനിന്നത് പിന്നാലെ; തനിക്കിപ്പോൾ പ്രമോഷനൊന്നും വേണ്ടന്ന നിലപാടാണ് നടിക്കെന്നും സംവിധായകൻ

0

കൊച്ചി: നടി സംയുക്തക്കെതിരെ രൂക്ഷവിമർശനവുമായി ബൂമറാങ്ങ് എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ.ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ നിന്നും നടി വിട്ടുനിന്നതാണ് അണിയറ പ്രവർത്തകരെ ചൊടിപ്പിച്ചത്.നടൻ ഷൈൻ ടോം ചാക്കോ, സംവിധായകൻ മനുസുധാകരൻ എന്നിവരാണ് നടിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചത്.

പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്നു പറഞ്ഞ സംയുക്തയുടെ പ്രസ്താവനയെ അധികരിച്ചായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം.’എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം.സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ.’ എന്നായിരുന്നു ഷൈൻ ടോമിന്റെ പ്രതികരണം.

സിനിമയിലെ നായികയായ സംയുക്ത പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. തുടർന്നാണ് താരം സംയുക്തയോടുള്ള അതൃപ്തി അറിയിച്ചത്.തമിഴ് സിനിമയായ വാത്തിയുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോൻ എടുത്ത് മാറ്റിയെന്ന് അറിയിച്ചിരുന്നു.

അതിനെകുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സംയുക്തയോടുള്ള തന്റെ അതൃപ്തി താരം അറിയിച്ചത്. ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം, കൂടുതൽ ഇഷ്ടം എന്നൊന്നും ഇല്ലെന്നും സഹകരിച്ച് മുമ്പോട്ട് പോകുന്നവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളെന്നും ഷൈൻ പറഞ്ഞു.

എന്ത് വിളിച്ചാലും ചെയ്യുന്ന പണി, ചെയ്യുന്ന പടത്തിന്റെ പ്രൊമോഷന് വരാതെ പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. ഒരു ജോലി നമ്മൾ ഏറ്റെടുത്താൽ അത് പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. എന്തുകൊണ്ട് ഇതിന്റെ പ്രൊമോഷന് വരുന്നില്ല? പിന്നെ മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എന്താ കാര്യം? മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാൻ പറ്റണ്ടേ. മറ്റതൊക്കെ അതിന് ശേഷമല്ലേ! എന്നായിരുന്നു ഷൈൻ ടോമിന്റെ പ്രതികരണം.

ഇന്നലെകളിൽ സിനിമകളോട് സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളു. മോഹൻലാലും മമ്മൂട്ടിയായാലും ഇപ്പോഴും പ്രമോഷനുവേണ്ടി പങ്കെടുക്കുന്നു. ചെയ്ത ജോലി മോശമായിട്ട് കാണരുത്. അതിൽ കുറച്ച് ഇഷ്ടം കൂടുതൽ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാൻ ആളുകളുണ്ട്. ആദ്യ സിനിമയുടെ പ്രമോഷനു പോലും പങ്കെടുക്കാത്ത ആളാണ്. ഇപ്പോൾ ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത് എന്നും ഷൈൻ ടോം കൂട്ടിച്ചേർത്തു.

സംവിധായകൻ മനുസുധാകരനും നടിക്കെതിരെ രംഗത്തെത്തി.ഷൂട്ടിങ് സമയത്ത് നന്നായി സഹകരിച്ച നടി, തന്റെ കരിയറിന് ഈ പ്രൊമോഷൻ ആവശ്യമില്ലെന്ന നിലപാടിലാണ്. പുതുതായി കടന്നുവരുന്ന നിർമ്മാതാക്കളെ പിന്തിരിപ്പിക്കുന്നത് ഇത്തരം മനോഭാവമാണെന്നും മനു അഭിപ്രായപ്പെട്ടു.

Leave a Reply