ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

0

കൊച്ചി: കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൌസിന് മുന്നിൽ പ്രതിഷേധം. ഇന്ധന വിലയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി താമസിച്ച പിഡബ്യൂഡി ഗസ്റ്റ് ഹൗസിന് മുന്നിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മിന്നൽ പ്രതിഷേധം നടത്തിയത്.

മുദ്രാവാക്യം വിളികളുയർന്നതോടെയാണ് പ്രതിഷേധം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ എല്ലാവരെയും അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. ബജറ്റിനെതിരായ ജനരോഷം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് കൊച്ചിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്.

Leave a Reply